പ്രധാനമന്ത്രി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിട ; ബംഗ്ലൂരു സൗത്തിൽ തേജസ്വി സൂര്യ ഇറങ്ങും

ന്യൂഡല്‍ഹി : ദക്ഷിണേന്ത്യയില്‍ നിന്ന് പ്രധാനമന്ത്രി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. തേജസ്വി സൂര്യയെ സ്ഥാനാര്‍ത്ഥിയായി ബി ജെ പി പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ മോദി മത്സരിക്കുമെന്ന അഭ്യൂഹം അവസാനിച്ചു. ബി ജെ പി പ്രഖ്യാപിച്ച ഒമ്പതാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ കര്‍ണാടകത്തിലെ രണ്ട് സീറ്റുള്‍പ്പെടെ നാല് സ്ഥാനാര്‍ത്ഥികളുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണേന്ത്യയില്‍ മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നത്. ബി ജെ പി കോട്ടയായ ബംഗ്ലൂരു സൗത്തില്‍ മോദി സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

Top