പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനം ഇന്ന്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം ഇന്ന്. രണ്ട് ദിവസത്തേക്കാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഇന്ന് വൈകിട്ട് 6 മണിയോടെ കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും. വെള്ളിയാഴ്ച രാവിലെ 9 ന് ഇന്ത്യൻ നാവിക സേനക്കായി തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.

ഇന്ത്യൻ നാവിക സേനയുടെ പുതിയ പതാകയും പ്രധാന മന്ത്രി അനാഛാദനം ചെയ്യും.കൊളോണിയൽ ഭൂതകാലത്തിൽ നിന്ന് മോചനം നേടുന്നതും ഇന്ത്യയുടെ സമ്പന്നമായ സമുദ്ര പൈതൃകത്തിന് അനുയോജ്യമാക്കുകയും ചെയ്യുന്നതാണ് പുതിയ പതാകയെന്ന് പ്രധാന മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Top