‘പിഎം നരേന്ദ്ര മോദി’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ പ്രമേയമാക്കി ഓമാംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പിഎം നരേന്ദ്ര മോദി’. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.ബിജെപി പ്രസിഡന്റ് അമിത് ഷാ ആണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

പോസ്റ്റര്‍ ഇന്നലെ രാവിലെ 10മണിക്ക് റിലീസ് ചെയ്യുമെന്നാണ് ആദ്യം പുറത്തുവിട്ടിരുന്നത്.എന്നാല്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ നിര്യാണത്തെ തുടര്‍ന്ന് റിലീസിങ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

വിവേക് ഒബ്‌റോയ് ആണ് നരേന്ദ്രമോദിയായി വേഷമിടുന്നത്.ചിത്രത്തില്‍ അമിത് ഷായെ അവതരിപ്പിക്കുന്നത് മനോജ് ജോഷിയാണ്. ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവര്‍ ആണ് മറ്റ് അഭിനേതാക്കള്‍.ചിത്രം ഏപ്രില്‍ 12ന് പ്രദര്‍ശനത്തിന് എത്തും എന്നാണ് ആദ്യം അണിയറപ്രവര്‍ത്തകര്‍ പറിഞ്ഞിരുന്നത്. എന്നാല്‍ ചിത്രം ഏപ്രില്‍ 5ന് റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

Top