pm narendra modi says a new india is emerging

ന്യൂഡല്‍ഹി : യു പിയിലും ഉത്തരാഖണ്ഡിലും ബിജെപി നേടിയ ചരിത്ര വിജയങ്ങളെ നവഭാരതത്തിന്റെ ഉദയമായി കാണുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
തിരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മോദിയുടെ ട്വീറ്റ് .

‘125 കോടി ജനങ്ങളുടെ ശക്തിയും കഴിവുകളും കൈമുതലാക്കി ഇതാ പുതിയൊരു ഭാരതം ഉദയം ചെയ്യുന്നു. ഇതു വികസനത്തിനായി നിലകൊള്ളുന്ന ഇന്ത്യ’ മോദി ട്വീറ്റ് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ പ്രകടനമികവിനും വികസന അജന്‍ഡയ്ക്കും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് തിരഞ്ഞെടുപ്പില്‍ നേടിയ ചരിത്രവിജയമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

നവഭാരതം കെട്ടിപ്പടുക്കുന്നതില്‍ എല്ലാ ഇന്ത്യക്കാരും ബദ്ധശ്രദ്ധരായിരിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. 2022ല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും, മഹാത്മ ഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും ഡോ. ബാബാസാഹിബ് അംബേദ്കറിന്റെയും അഭിമാനമുയര്‍ത്തുന്ന പുതിയൊരു ഇന്ത്യയെ കെട്ടിപ്പടുക്കണമെന്നും മോദി പറഞ്ഞു.

Top