അത്യാധുനിക സംവിധാനങ്ങള്‍; മോദിയുടെ യാത്രകള്‍ക്കായി ബോയിങ് 777-300 വിമാനങ്ങള്‍ വാങ്ങുന്നു

ന്യൂഡല്‍ഹി:മോദിയുടെ വിദേശ യാത്രകള്‍ക്കായി അത്യാധുനിക സംവിധാനങ്ങളുള്ള രണ്ട് ബോയിങ് വിമാനങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബോയിങ് 777-300 ഇ ആര്‍ വിമാനങ്ങളാകും വാങ്ങുകയെന്ന് സൗത്ത് ബ്ലോക്കിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ശത്രുക്കളുടെ റഡാര്‍ തരംഗങ്ങളെ സ്തംഭിപ്പിക്കാനും വിമാനജോലിക്കാരുടെ ഇടപെടല്‍ ഇല്ലാതെ തന്നെ മിസൈലുകളെ പ്രതിരോധിക്കാന്‍ സ്വയം സജ്ജമായ മിസൈല്‍ പ്രതിരോധ ശേഷി എന്നിവയും ബോയിങ് 777 വിമാനത്തിന്റെ പ്രത്യേകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് യാത്രചെയ്യുന്ന ബോയിങ് 747-200ബി വിമാനം പോലെ മിസൈല്‍ പ്രതിരോധ ശേഷി അടക്കമുള്ള പ്രതിരോധ വലയമുള്ള വിമാനമാണ് മോദിക്കായി വാങ്ങുന്നത്.ഭാവിയില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിദേശയാത്രകള്‍ക്ക് ഈ വിമാനമായിരിക്കും ഉപയോഗിക്കുക. നിലവില്‍ എയര്‍ ഇന്ത്യ വിമാനത്തിലാണ് രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും വിദേശ സന്ദര്‍ശനത്തിന് പോകുന്നത്.

Top