ഡല്‍ഹി മജന്ത ലൈന്‍ ഉദ്ഘാടനം; കന്നിയാത്രയിൽ മോദിക്കൊപ്പം യോഗി ആദിത്യനാഥും

ന്യൂഡല്‍ഹി : വിവാദങ്ങള്‍ക്കിടെ കല്‍കാജിയെയും നോയിഡയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഡല്‍ഹി മജന്ത ലൈന്‍ മെട്രോയുടെ പുതിയ പാത ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു.

നോയിഡയില്‍ നിന്ന് ഓഖ്ല പക്ഷി സങ്കേതത്തിലേക്കുളള പുതിയ മെട്രോ ട്രെയിന്‍ നരേന്ദ്ര മോദി ഫ്ലാഗ് ഓഫും ചെയ്തു.

മെട്രോ പാത ഉദ്ഘാടനം നിര്‍വ്വഹിച്ച പ്രധാനമന്ത്രി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം നോയിഡയില്‍ നിന്ന് ഓഖ്ല പക്ഷിസങ്കേതം സ്റ്റേഷനിലേക്ക് ആദ്യ യാത്ര നടത്തി.

എന്നാൽ ചടങ്ങിൽ ക്ഷണം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരീവാള്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തില്ല. ഈ ചടങ്ങിനെ സംബന്ധിച്ചു അറിവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിരുന്നു.

അരവിന്ദ് കെജരീവാളിനെ ക്ഷണിക്കാത്തതിന്റെ കാരണം വ്യക്തമാക്കേണ്ടത് നഗരവികസന മന്ത്രാലയവും യുപി സർക്കാരുമാണെന്നാണ് ഡൽഹി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്.

Top