പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യയെ അഭിനന്ദിച്ച് പ്രധാന മന്ത്രി

ന്യൂഡല്‍ഹി: നാലാം ടെസ്റ്റ് മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ മിന്നും വിജയം കരസ്ഥമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. ട്വീറ്ററിലൂടെയാണ് അദ്ദേഹം ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ചത്. ‘ഓസ്‌ട്രേലിയയില്‍ ഇന്ത്യ നേടിയ വിജയം നമ്മളെ ആഹ്ലാദഭരിതരാക്കുന്നു. പരമ്പരയിലുടനീളം താരങ്ങള്‍ കളിയോട് വലിയ ആവേശവും ആത്മാര്‍ഥതയും പുലര്‍ത്തി. ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന വിജയമാണ്. ഇന്ത്യന്‍ ടീമിന് ആശംസകള്‍. ഇനിയും ഭാവിയില്‍ ഇതുപോലുള്ള നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്ക് സാധിക്കട്ടെ’-മോദി കുറിച്ചു.

ഇന്ത്യ ഇത് രണ്ടാം തവണയാണ് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. ഗാബയിലെ ടെസ്റ്റ് ചരിത്രത്തില്‍ ടീം ഇന്ത്യയുടെ ആദ്യ ജയവും 32 വര്‍ഷത്തിന് ശേഷമുള്ള ഓസീസിന്റെ ഗാബയിലെ പരാജയവുമാണിത്.

Top