PM Narendra Modi: Pakistan should completely stop support to terror to boost ties

വാഷിംഗ്ടണ്‍: ഇന്ത്യ-പാക് ബന്ധം ശക്തമാക്കുവാന്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് പാകിസ്ഥാന്‍ പൂര്‍ണമായും നിര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

എന്റെ കാഴ്ചപ്പാടില്‍ പാകിസ്ഥാന്‍ സ്വയം അടിച്ചേല്‍പ്പിച്ചിരിക്കുന്ന തീവ്രവാദം എന്ന പ്രതിബന്ധം നീക്കാന്‍ അവര്‍ തയ്യാറായാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാകും. അതിനായുള്ള ആദ്യ നടപടി സ്വീകരിക്കാന്‍ ഞങ്ങള്‍ തയ്യാറാണ് എന്നാല്‍ സമാധാനത്തിന്റെ വഴി ഒരു രണ്ടുവരി പാതപോലെയാണെന്നും ദ വാള്‍ സ്ട്രീറ്റ് ജേണലിനോട് മോദി പറഞ്ഞു.

പരസ്പരം യുദ്ധം ചെയ്യാതെ ഇന്ത്യയും പാകിസ്ഥാനും ദാരിദ്ര്യത്തിനെതിരെ ഒരുമിച്ച് പോരാടണമെന്നും അദ്ദേഹം വ്യക്തമാക്കി.

തീവ്രവാദ ആക്രമണങ്ങള്‍ നടത്തുന്നവരെ ശിക്ഷിക്കാന്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകാത്തതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് ഉലച്ചിലുണ്ടാവാന്‍ കാരണം. ഇന്ത്യയ്ക്ക് എങ്ങനൊരു ഭാവി ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നുവോ അത്തരത്തിലൊരു ഭാവി അയല്‍രാജ്യങ്ങള്‍ക്കും ഉണ്ടാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ആ കരുതലാണ് ലാഹോര്‍ സന്ദര്‍ശനം നടത്താന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

Top