സ്മാര്‍ട് ഇന്ത്യ ഹാക്കത്തോണ്‍; വിദ്യാര്‍ഥികളോട് സംവദിച്ച് മോദി

ന്യൂഡല്‍ഹി: സ്മാര്‍ട് ഇന്ത്യ ഹാക്കത്തോണ്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ വിദ്യാര്‍ഥികളോട് സംവദിച്ച് പ്രധനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കണ്ടെത്തുന്നതിനുള്ള കഴിവ് രാജ്യത്തെ യുവാക്കള്‍ക്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെയാണ് പ്രധാനമന്ത്രി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തത്.

കോവിഡ് മഹാമാരിക്കിടയിലും രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ യുവാക്കള്‍ പ്രാപ്തരാണ്. വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം ലഭിച്ചാല്‍ കോവിഡ് ഭീഷണി ഒഴിഞ്ഞശേഷമുള്ള പുതിയ ലോകത്തില്‍ ഇന്ത്യയെ നയിക്കാനും യുവാക്കള്‍ക്ക് കഴിയുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം, ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ (എഐസിടിഇ) എന്നിവ സംയുക്തമായാണ് ഹാക്കത്തോണ്‍ സംഘടിപ്പിച്ചിട്ടുള്ളത്.

Top