പ്രധാനമന്ത്രിയുടെ ബയോപിക് ‘പി എം നരേന്ദ്രമോദി’ ; ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ പ്രമേയമായുള്ള പിഎം നരേന്ദ്ര മോദി ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ചിത്രം മെയ് 24ന് തിയേറ്ററുകളിലെത്തും.

വിവേക് ഒബ്‌റോയിയാണ് പ്രധാനമന്ത്രി നേരേന്ദ്ര മോദിയായി വേഷമിടുന്നത്. ദേശിയ അധ്യക്ഷന്‍ അമിത് ഷായുടെ വേഷത്തില്‍ മനോജ് ജോഷി എത്തുന്നു. ചിത്രത്തില്‍ യശോദ ബെന്നായി വേഷമിടുന്നത് പ്രശസ്ത ടിവി സീരിയല്‍ താരം ബര്‍ക്ക ബിഷ്ട് ആണ്. ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, അഞ്ജന്‍ ശ്രീവാസ്തവ്, കരണ്‍ പടേല്‍, അക്ഷത് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

മേരിക്കോം, സരബ്ജിത്, ഭൂമി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഒമങ്ക് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിവേക് ഒബ്‌റോയിയുടെ പിതാവും നിര്‍മാതാവുമായ സുരേഷ് ഒബ്‌റോയിയും സന്ദീപ് സിങും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 23 ഭാഷകളിലായാണ് ചിത്രീകരിക്കുന്നത്.

Top