അമേരിക്കന്‍ സന്ദര്‍ശനത്തിന് മോ​ദി യാത്ര തിരിച്ചു ; ‘ഹൗഡി മോദി’ നാളെ

വാഷിങ്ടണ്‍ : ഒരാഴ്ചത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്ര തിരിച്ചു. ഞായറാഴ്ച ഹൂസ്റ്റണില്‍ നടക്കുന്ന ‘ഹൗഡി മോദി’ റാലിയില്‍ മോദിക്കൊപ്പം ട്രംപും പങ്കെടുക്കും.

23ന് ന്യൂയോര്‍ക്കില്‍ യു.എന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. 24ന് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തും. 25ന് മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രത്യേക സമ്മേളനം അദ്ദേഹം ഉല്‍ഘാടനം ചെയ്യും. യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കും.

സ്വച്ഛ് ഭാരത് പദ്ധതിക്കുള്ള ഗോള്‍ഡന്‍ ഗോള്‍ കീപ്പേഴ്‌സ് അവാര്‍ഡ് പ്രധാനമന്ത്രി ഏറ്റുവാങ്ങും. ഇതോടൊപ്പം 45 യു.എസ് കമ്പനികളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തും.

27ന് യു.എന്‍ 74ാം പൊതുസഭയെ മോദി അഭിസംബോധന ചെയ്യും. തിങ്കളാഴ്ചയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള ട്രംപിന്‍റെ കൂടിക്കാഴ്ച.

അമേരിക്കയിലെ ഇന്ത്യൻ സമൂഹം ഒത്തുകൂടുന്ന ഒരു പരിപാടിയിൽ ഇതാദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്‍റ് പങ്കെടുക്കുന്നത്. ഏതാണ്ട് 50,000-ത്തോളം പേർ മെഗാ ഹൗഡി മോദി പരിപാടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

Top