കോവിഡിനെതിരായ പോരാട്ടത്തില്‍ ഓരോ പൗരനും പടയാളികള്‍: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡിനെതിരായ യുദ്ധത്തില്‍ ഓരോ പൗരനും പടയാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ കോവിഡിനെതിരായ പോരാട്ടം ജനങ്ങളാണ് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

രാജ്യം മഹാവ്യാധിക്കെതിരെയുളള പോരാട്ടത്തിലാണ്. ഐക്യത്തോടെ മുന്നോട്ടുപോവുകയാണ് നമ്മുടെ രാജ്യം. രാജ്യത്തിന്റെ ചിന്താധാരയില്‍ത്തന്നെ മാറ്റം വന്നു ജനങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.

ഈ മഹാമാരിയുടെ കാലത്തും രാജ്യത്ത് ഒരാള്‍പോലും പട്ടിണികിടക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് കര്‍ഷകരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവരും തങ്ങളാല്‍ കഴിയും വിധം പോരാട്ടത്തില്‍ പങ്കാളികളാവുന്നു. ചിലര്‍ വീട്ടുവാടക ഒഴിവാക്കി നല്‍കുമ്പോള്‍ ചില തൊഴിലാളികള്‍ തങ്ങള്‍ ക്വാറന്റൈനില്‍ കഴിയുന്ന സ്‌കൂള്‍ പെയിന്റടിച്ച് വൃത്തിയാക്കി നല്‍കി. അദ്ദേഹം പറഞ്ഞു.

ജനം നയിക്കുന്ന പോരാട്ടം വിജയം കാണുമെന്ന് ഉറപ്പാണെന്നു ജനങ്ങളുടെ പോരാട്ടവീര്യത്തിനുമുന്നില്‍ നമിക്കുന്നുവെന്നും മോദി പറഞ്ഞു.

Top