പ്രധാനമന്ത്രി ഇന്ന് നേപ്പാളിലെ ലുംബിനിയില്‍; ബുദ്ധപൂര്‍ണിമ ആഘോഷങ്ങളില്‍ പങ്കെടുക്കും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാളിലെ ലുംബിനി സന്ദർശിക്കും. ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ നടക്കുന്ന ബുദ്ധപൂർണിമ ദിനാഘോഷങ്ങളിൽ പങ്കെടുക്കാനാണ് മോദിയുടെ സന്ദർശനം. അഞ്ചു തവണ നേപ്പാൽ സന്ദർശിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മോദി ലുംബിനിയിലെത്തുന്നത്. ലുംബിനി സന്ദർശനം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് മോദി പറഞ്ഞു.

മായാദേവി ക്ഷേത്രസന്ദർശനത്തോടെയാണ് മോദിയുടെ പര്യടനം തുടങ്ങുന്നത്. സെന്റർ ഫോർ ബുദ്ധിസ്റ്റ് കൾച്ചർ ആൻഡ് ഹെരിറ്റേജിന്റെ ശിലാസ്ഥാപന പരിപാടികളിൽ പങ്കെടുക്കും. ഇന്ത്യൻ എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ഫൗണ്ടേഷൻ നേപ്പാളിലെ ലുംബിനി ബുദ്ധിസ്റ്റ് യൂണിവേഴ്‌സിറ്റിയുമായും ത്രിഭുവൻ യുണിവേഴ്‌സിറ്റിയുമായും ഓരോ കരാറുകളും കാഠ്മണ്ഡു യൂണിവേഴ്‌സിറ്റിയുമായി മൂന്ന് കരാറുകളും ഒപ്പുവെക്കും.

Top