താങ്കളാണ്‌ എന്റെ ദൈവം’;മോദിയുടെ കണ്ണുനിറച്ച് തളര്‍വാതം ബാധിച്ച സ്ത്രീയുടെ വാക്കുകള്‍

ര്‍ക്കാര്‍ സ്‌കീമിന്റെ ഗുണഭോക്താക്കളുമായി സംവദിക്കുന്ന ചടങ്ങില്‍ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്‌കീമിന്റെ ഗുണഭോക്താവായ ഒരു സ്ത്രീ പ്രധാനമന്ത്രിയെ പുകഴ്ത്തിയതോടെയാണ് പ്രധാനമന്ത്രിയുടെ കണ്ണുനിറഞ്ഞത്. ജന്‍ഔഷധി യോജന ഗുണഭോക്താക്കളുമായി സംവദിക്കവെയാണ് പരാലിസിസ് ബാധിച്ച സ്ത്രീ തന്റെ അനുഭവം വിവരിച്ച് സ്‌കീമിന് നന്ദി പറഞ്ഞത്.

ഡെറാഡൂണില്‍ നിന്നുള്ള ദീപാ ഷായാണ് പ്രധാനമന്ത്രിയോട് തന്റെ കഥ വിവരിച്ചത്. മരുന്നുകളുടെ ഉയര്‍ന്ന വില തന്റെ കുടുംബം നടത്തിക്കൊണ്ടുപോകുന്നതില്‍ ബുദ്ധിമുട്ട് സമ്മാനിച്ചിരുന്നതായി അവര്‍ വ്യക്തമാക്കി. ‘2011ല്‍ പരാലിസിസ് ബാധിച്ചു. വ്യക്തമായി സംസാരിക്കാന്‍ സംസാരിക്കില്ല, ആശുപത്രിയില്‍ ചികിത്സ ലഭിച്ചു, മരുന്നുകള്‍ക്ക് വലിയ ചെലവ് നേരിട്ടു, കുടുംബ ചെലവുകള്‍ നടത്താന്‍ പാടുപെട്ടു’, ദീപ പറഞ്ഞു.

എന്നാല്‍ ജന്‍ഔഷധി ഗുണഭോക്താവായി മാറിയതോടെ മരുന്നുകളുടെ ചെലവ് 5000ല്‍ നിന്നും 1500 ആയി കുറഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ‘നേരത്തെ എന്റെ മരുന്നുകള്‍ക്ക് 5000 രൂപ വേണമായിരുന്നു, ജന്‍ഔഷധി വന്നതോടെ ഇത് 1500 ആയിചുരുങ്ങി. ലാഭമായ തുകയില്‍ നിന്ന് വീട് നടത്തിക്കൊണ്ട് പോകാം, ആവശ്യമായ പഴങ്ങളും വാങ്ങാം’, ഇത് പറഞ്ഞുകൊണ്ട് ആ സ്ത്രീ പൊട്ടിക്കരഞ്ഞു.

‘ഞാന്‍ ദൈവത്തെ കണ്ടിട്ടില്ല, പക്ഷെ താങ്കളിലാണ് ഞാന്‍ ദൈവത്തെ കാണുന്നത്. വളരെയേറെ നന്ദി’, ഗുണഭോക്താവിന്റെ വികാരപരമായ വാക്കുകള്‍ കേട്ട് പ്രധാനമന്ത്രിയും വികാരാധീനനായി. ഗുണമേന്മയുള്ള മരുന്നുകള്‍ കുറഞ്ഞ വിലയില്‍ നല്‍കാനാണ് പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയ്ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് തുടക്കമിട്ടത്. ജന്‍ഔഷധി കേന്ദ്രങ്ങള്‍ വഴിയാണ് ജനറിക് മരുന്നുകള്‍ കുറഞ്ഞ വിലയില്‍ നല്‍കുന്നത്.

Top