പിഎം മോദിയായ് വിവേക് ഒബ്റോയ് എത്തുന്നു; ഫസ്റ്റ് ലുക്ക് പുറത്ത്

ന്‍മോഹന്‍ സിംഗിന്റെ ജീവിത കഥ പറഞ്ഞ ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന് പിന്നാലെ മോദിയുടെ ജീവിതവും സിനിമയാകുന്നു. ബോളിവുഡ് താരം വിവേക് ഒബ്റോയ് ആണ് മോദിയായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി.

സൂപ്പര്‍ ഹിറ്റ് ചിത്രം മേരി കോം ഒരുക്കിയ ഒമംഗ് കുമാറാണ് മോദി ചിത്രത്തിന്റെയും സംവിധായകന്‍.പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് പ്രോജക്ട് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സന്ദീപ് സിംഗ് നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ മാസം പകുതിയോടെ ആരംഭിക്കും.

ഗുജറാത്ത്, ഡല്‍ഹി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുക. അതേ സമയം ചിത്രത്തിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് ട്വിറ്ററില്‍ വരുന്നത്.

Top