സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി

ക്വലാലംപുര്‍: സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതിര്‍ മുഹമ്മദ്. മലേഷ്യയുടെ ബി എഫ് എം റേഡിയോ സ്റ്റേഷനു നല്‍കിയ അഭിമുഖത്തിലാണ് മഹാതിര്‍ ഇക്കാര്യം പറഞ്ഞത്.

നേരത്തെ റഷ്യയില്‍ നടന്ന ഈസ്റ്റ് എക്കണോമിക് ഫോറത്തില്‍ മഹാതിര്‍ മുഹമ്മദും മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ, സക്കീര്‍ നായിക്കിനെ കൈമാറുന്ന കാര്യം മഹാതിറിനോട് മോദി ഉന്നയിച്ചുവെന്നും വിഷയവുമായി ബന്ധപ്പെട്ട് യോജിച്ചു പ്രവര്‍ത്തിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചതായും ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പ്രസ്താവനയും നടത്തി. എന്നാല്‍ ഇതിനെ ഖണ്ഡിക്കുന്നതാണ് റേഡിയോ അഭിമുഖത്തിലെ മഹാതിറിന്റെ ഇപ്പോഴത്തെ പ്രതികരണം.

ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അദ്ദേഹം എന്നോട് സക്കീര്‍ നായിക്കിനെ കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഈ മനുഷ്യന്‍(സക്കീര്‍ നായിക്ക്) ഇന്ത്യക്കും പ്രശ്നക്കാരനായിരിക്കും- മഹാതിര്‍ പറഞ്ഞതായി മലേഷ്യന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.

Top