പ്രധാനമന്ത്രി നരേന്ദ്രമോദി സ്വമേധയാ സ്വത്തുവിവരങ്ങള്‍ പ്രഖ്യാപിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി സ്വമേധയാ സ്വത്തുവിവരങ്ങള്‍ പ്രഖ്യാപിച്ചു. 2020 ജൂണ്‍ 30വരെയുള്ള കണക്കുപ്രകാരം അദ്ദേഹത്തിന്റെ ആസ്തി 2.85 കോടി രൂപയാണ്. ഒരുരൂപപോലും കടബാധ്യതയില്ല. 2.49 കോടി രൂപയായിരുന്നു 2019ലുണ്ടായിരുന്ന മൊത്തം ആസ്തി. ബാങ്ക് ബാലന്‍സ് വര്‍ധിച്ചതും സ്ഥിരനിക്ഷേപത്തില്‍നിന്നുള്ള മൂല്യവര്‍ധനവുമാണ് 2019നെ അപേക്ഷിച്ച് ആസ്തിയില്‍ വര്‍ധനവുണ്ടാകാന്‍ കാരണം.

പണമായി 31,450 രൂപയണ് കൈവശമുള്ളത്. സേവിങ്സ് അക്കൗണ്ടില്‍ 3.38 ലക്ഷംരൂപയുമുണ്ട്. എസ്ബിഐയുടെ ഗാന്ധിനഗര്‍ ശാഖയില്‍ സ്ഥിര നിക്ഷേപമായി 1,60,28,039 രൂപയാണുള്ളത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം അവിടെ 1,27,81,574 രൂപയാണ് സ്ഥിര നിക്ഷേപമായി ഉണ്ടായിരുന്നത്.

Top