ഇത് അസാമാന്യ നേട്ടം ;ഹിമയുടെ മെഡല്‍ വേട്ടയെ അഭിനന്ദിച്ച് മോദി

ന്യൂഡല്‍ഹി:ശനിയാഴ്ച ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന നോവെ മെസ്റ്റോ നാദ് മെറ്റുജി ഗ്രാന്റ് പ്രിക്സില്‍ 400 മീറ്ററില്‍ സ്വര്‍ണം നേടിയതോടെ പതിനെട്ടു ദിവസങ്ങള്‍ക്കിടെ അത്ലറ്റ് ഹിമാ ദാസ് സ്വന്തമാക്കിയത് അഞ്ചു സ്വര്‍ണമാണ്. ഇന്ത്യയുടെ അഭിമാനതാരത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് വന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ അസാമാന്യ നേട്ടങ്ങള്‍ സ്വന്തമാക്കിയ ഹിമ ദാസില്‍ രാജ്യം അഭിമാനിക്കുന്നു എന്നായിരുന്നു മോദി പറഞ്ഞത്.

”കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ അസാമാന്യ നേട്ടങ്ങള്‍ സ്വന്തമാക്കിയ ഹിമ ദാസില്‍ രാജ്യം അഭിമാനിക്കുന്നു. വിവിധ ടൂര്‍ണമെന്റുകളിലായി ഹിമ നേടിയതത് അഞ്ച് സ്വര്‍ണ മെഡലുകളാണ്. എല്ലാവര്‍ക്കും സന്തോഷിക്കാന്‍ ഇത് വക നല്‍കുന്നുണ്ട്. അഭിനന്ദനങ്ങളും ആശംസയും.” മോദി ട്വീറ്റ് ചെയ്തു.

മോദിയുടെ ട്വീറ്റിന് മറുപടിയായി രാജ്യത്തിന് വേണ്ടി ഇനിയും കഠിനാധ്വാനം ചെയ്യുമെന്നും കൂടുതല്‍ മെഡലുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും ഹിമാദാസ് പറഞ്ഞു.
നേരത്തെ ഹിമയുടെ മെഡല്‍ വേട്ടയെ അഭിനന്ദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

Top