നരേന്ദ്രമോദിയുടെ ജന്മദിനം: ക്ഷേത്രത്തില്‍ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് വാരണാസി സ്വദേശി

വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69-ാം ജന്മദിനത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ സ്വര്‍ണ കിരീടം സമര്‍പ്പിച്ച് വാരണാസി സ്വദേശി. വാരണസി സ്വദേശിയായ അരവിന്ദ് സിങാണ് സങ്കേത് മോചനിലെ ഹനുമാന്‍ ക്ഷേത്രത്തിലേക്ക് 1.25 കിലോഗ്രാമിന്റെ സ്വര്‍ണകിരീടം നല്‍കിയത്.

2019-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ സ്വര്‍ണ കിരീടം സമര്‍പ്പിക്കാമെന്ന് അരവിന്ദ് സിങ് നേര്‍ന്നിരുന്നു. ഈ കിരീടമാണ് അദ്ദേഹം തിങ്കളാഴ്ച ക്ഷേത്രത്തില്‍ എത്തിച്ചത്. കഴിഞ്ഞ 75 വര്‍ഷമായി ഒരാള്‍പോലും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് നരേന്ദ്രമോദി രാജ്യത്തെ പടുത്തുയര്‍ത്തുന്നതെന്നും, അദ്ദേഹത്തിന്റെ ജന്മദിനത്തിന്റെ തലേദിവസം തന്നെ സ്വര്‍ണകിരീടം ക്ഷേത്രത്തിലെത്തിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നതായും അരവിന്ദ് സിങ് പറഞ്ഞു. ഇത് പ്രധാനമന്ത്രിക്ക് കാശിയിലെ ജനങ്ങള്‍ നല്‍കുന്ന സമ്മാനമാണെന്നും ഇന്ത്യയുടെ ഭാവി സ്വര്‍ണംപോലെ തിളങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

Top