PM Narendra Modi Backs Arun Jaitley, Says He Will Pass ‘With Flying Colours’

ന്യൂഡല്‍ഹി: ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി ആരോപണത്തില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ.

അടിസ്ഥാന രഹിതമായ ഹവാല ആരോപണത്തെ എല്‍.കെ.അദ്വാനി നിഷപ്രഭമാക്കിയ പോലെ ജയ്റ്റിലിയും അതിജീവിയ്ക്കുമെന്ന് മോദി അഭിപ്രായപ്പെട്ടു.

ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

അതേ സമയം ജയ്റ്റ്‌ലിയ്‌ക്കെതിരായ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയും തുടര്‍ച്ചയായി പരസ്യവിമര്‍ശനം ഉന്നയിയ്ക്കുകയും ചെയ്യുന്ന പാര്‍ട്ടി എം.പി കീര്‍ത്തി ആസാദ് ബി.ജെ.പിയ്ക്കും കേന്ദ്രസര്‍ക്കാരിനും തലവേദനയാകുന്നുണ്ട്.

ആം ആദ്മി പാര്‍ട്ടിയും അരവിന്ദ് കേജ്‌രിവാളും ആരോപണമുന്നയിച്ച് ആറ് ദിവസം കഴിഞ്ഞപ്പോഴാണ് പ്രതികരണവുമായി മോദി രംഗത്തെത്തിയത്. അമിത് ഷായും ഇന്നലെയാണ് പ്രതികരിയ്ക്കാന്‍ തയ്യാറായത്.

Top