താറുമാറായ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ രക്ഷിച്ചത് എന്‍ഡിഎ സര്‍ക്കാര്‍;മോദി

ന്യൂഡല്‍ഹി: താറുമാറായി കിടന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ രക്ഷിച്ചത് എന്‍ഡിഎ സര്‍ക്കാരാണെന്ന അവകാശവാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആറ് വര്‍ഷം മുന്‍പ് ദുരന്തത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയായിരുന്നു നമ്മുടെ ഇന്ത്യന്‍ സമ്പദ് ഘടന. അത്തരത്തിലുള്ള സമ്പദ് വ്യവസ്ഥയെയാണ് ബിജെപി സര്‍ക്കാര്‍ സുരക്ഷിതമാക്കിയതെന്നും മോദി പറഞ്ഞു.

കര്‍ഷകരുടെയും തൊഴിലാളികളുടെയും വ്യവസായികളുടെയും പ്രശ്‌നങ്ങള്‍ ഒരുപോലെ കാണുന്ന സര്‍ക്കാരാണ് രാജ്യത്തുള്ളതെന്നും മോദി പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞെന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

നികുതിഘടനയിലും സുതാര്യതയും കാര്യക്ഷമതയും നിലനിര്‍ത്തുന്നതാനുള്ള പ്രവര്‍ത്തനങ്ങളിലേക്കാണ്  ഇനി നമ്മള്‍ നീങ്ങുന്നത്.  കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപതോത് ഏറെ വര്‍ധിച്ചു.  FDI എന്നാല്‍ ഞാന്‍ ഉദ്ദേശിക്കുന്നത് രണ്ട് കാര്യങ്ങളാണ്, ഒന്ന് ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ്’,ഫസ്റ്റ് ഡെവലപ് ഇന്ത്യ” എന്നത് മറ്റൊന്ന്.

വ്യവസായികളുടെ സംഘടനയായ അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കോമേഴ്‌സിന്റെ നൂറാം വാര്‍ഷിക ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.

 

 

 

Top