രാജ്യം ലോകത്തിനു മുന്നില്‍ കോവിഡ് സുരക്ഷിത ഇടമായി, ഓരോ പൗരന്റേയും നേട്ടമെന്ന് മോദി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ 100 കോടിയെത്തിയ ചരിത്ര മുഹൂര്‍ത്തം കഠിനവും അസാധാരണവുമായ നേട്ടമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി വാക്‌സിനേഷന്‍ നേട്ടത്തെക്കുറിച്ചു സംസാരിച്ചത്.

ഓരോ ഇന്ത്യക്കാരന്റെയും നേട്ടമാണിത്. ചൈനയ്ക്കു പിന്നാലെയാണ് ഇന്ത്യയും 100 കോടി വാക്‌സിനേഷന്‍ എന്ന റെക്കോര്‍ഡ് കുറിച്ചതെന്നും മോദി വ്യക്തമാക്കി.

ഇന്ത്യയെ കോവിഡ് സുരക്ഷിത ഇടമായി ലോകം കാണും. രാജ്യം ശുഭാപ്തി വിശ്വാസത്തിലാണ്. സാമ്പത്തികം മെച്ചപ്പെട്ടു, തൊഴിലവസരം കൂടി. തദ്ദേശീയ ഉല്‍പനങ്ങള്‍ വാങ്ങുന്നത് ശീലമാക്കണം. രോഗത്തിന് ആരോടും വിവേചനമില്ല, വാക്‌സിനേഷനിലും വിവേചനം കാണിച്ചില്ല, വിഐപി സംസ്‌കാരം ഉപേക്ഷിച്ചു. കയ്യടിച്ചാലും വിളക്ക് കത്തിച്ചാലും കോവിഡ് പോകുമോ എന്ന് പരിഹസിച്ചവരുണ്ട്. അതെല്ലാം ഐക്യത്തിനുള്ള യജ്ഞമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

Top