pm must apologise he said we support black money says opposition

ന്യൂഡല്‍ഹി: പ്രതിപക്ഷം കള്ളപ്പണത്തെ പിന്തുണയ്ക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് പ്രതിപക്ഷാംഗങ്ങള്‍.
രാജ്യസഭയിലാണ് പ്രതിപക്ഷം ഈ ആവശ്യം ഉന്നയിച്ചത്.

കള്ളപ്പണം വെളുപ്പിക്കുന്നതിന് സമയം ലഭിക്കാത്തവരാണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്ന മോദിയുടെ പ്രസ്താവനയാണ് ബഹളത്തിന് ഇടയാക്കിയത്.

പ്രതിഷേധവുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയതിനെത്തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. പ്രധാനമന്ത്രിയുടെ പരാമര്‍ശം പ്രതിപക്ഷത്തെ അപമാനിക്കലാണെന്ന് എം.പിമാര്‍ വിമര്‍ശം ഉന്നയിച്ചു.

പ്രധാനമന്ത്രി മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. മോദി സഭയിലെത്തി മാപ്പു പറയണമെന്നും ആരാണ് കള്ളപ്പണക്കാരെന്ന് വ്യക്തമാക്കണമെന്നും ബി.എസ്.പി നേതാവ് മായാവതിയും ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയുടെ അസാന്നിദ്ധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യേണ്ടെന്ന് പ്രതിപക്ഷം തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് പാര്‍ലമെന്റിന് പുറത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി വിവാദ പരാമര്‍ശം നടത്തിയത്

Top