PM Modi’s comments are ‘proof India’s meddling in Balochistan’, Baloch government spokesman says

ന്യൂഡല്‍ഹി: ഇന്ത്യ തങ്ങളുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നെന്ന് ബലൂച് സര്‍ക്കാര്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം ഇന്ത്യയുടെ അനാവശ്യ ഇടപെടലുകള്‍ക്കുള്ള തെളിവാണെന്ന് ബലൂച് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

ഒരു ജര്‍മന്‍ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബലൂച് വാക്താവ് അന്‍വറുള്‍ ഹഖ് ഇക്കാര്യം പറഞ്ഞത്. ബലൂചിസ്ഥാനിലെ കലാപങ്ങളെ ഇന്ത്യയിലെയും അഫ്ഗാനിസ്ഥാനിലെയും ചാരസംഘടനകള്‍ പിന്തുണയ്ക്കുന്നുണ്ടെന്നും അന്‍വറുള്‍ ഹഖ് ആരോപിച്ചു.

ആഗസ്ത് 15ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പാകിസ്താനിലെ ബലൂച് മേഖലയിലെ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്ക് മോദി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പതിറ്റാണ്ടുകളായി സ്വയംഭരണാവകാശം ലഭിക്കാന്‍ പ്രക്ഷോഭങ്ങള്‍ നടക്കുന്ന പ്രദേശമാണിത്.

ഇവിടെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളെയും ഭരണകൂട ഭീകരതെയും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെ സമര നേതാക്കള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബലൂച് സര്‍ക്കാര്‍ ഇന്ത്യക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Top