ട്വീറ്റുകള്‍ സ്വാഗതം ചെയ്യുന്നു, ആസ്വദിക്കൂ; കൂളസ്റ്റ് പ്രധാനമന്ത്രിയായി നരേന്ദ്രമോദി

ഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞും അന്തരീക്ഷം മേഘാവൃതമായിരുന്നതിനാലും ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സൂര്യഗ്രഹണം കാണാനായില്ല. വലയസൂര്യഗ്രഹണം കാണാനാകാത്തതിന്റെ നിരാശ പങ്കുവച്ച് മോദി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.

ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണടകള്‍ അടക്കം ഒരുക്കി കാത്തിരുന്നെങ്കിലും വലയസൂര്യഗ്രഹണം കാണാനായില്ല. സൂര്യഗ്രഹണം കാണാന്‍ മോദി കൈയ്യില്‍ സണ്‍ഗ്ലാസും വച്ച് നില്‍ക്കുന്ന ചിത്രത്തോടൊപ്പം കോഴിക്കോട്ടെ വലയസൂര്യഗ്രഹണം ലൈവ് സ്ട്രീമിലൂടെ വ്യക്തമായി കണ്ടെന്നും, അതില്‍ സന്തോഷമുണ്ടെന്നും പിന്നീട് മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ഗാപ്പിസ്റ്റന്‍ റേഡിയോ ഇത് ഒരു ട്രോളാകും എന്ന് ട്വീറ്റ് ചെയ്തത്. ട്വീറ്റിന് മറുപടിയുമായി നരേന്ദ്രമോദിയും എത്തി.

ട്വീറ്റുകള്‍ സ്വാഗതം ചെയ്യുന്നു, ആസ്വദിക്കൂ എന്നാണ് പധാനമന്ത്രി നല്‍കിയ മറുപടി. അതിനുശേഷം ഈ ഫോട്ടോ ചേര്‍ത്ത് അനേകം ട്വീറ്റുകളും പുറകെ എത്തിയിരുന്നു. എന്തായാലും പ്രധാനമന്ത്രിയുടെ തമാശയെ സ്വാഗതം ചെയ്യാനുള്ള മനോഭാവത്തെ ആരാധകര്‍ ട്വിറ്ററിലും സോഷ്യല്‍ മീഡിയയിലും വാഴ്ത്തുകയാണ്. ചരിത്രത്തിലെ ‘കൂളസ്റ്റ് പ്രധാനമന്ത്രി’ എന്നാണ് പലരും ഈ സംഭവവുമായി ചേര്‍ത്ത് മോദിയെ വിശേഷിപ്പിക്കുന്നത്.

Top