PM Modi wishes LK Advani on birthday, calls him one of India’s tallest leaders

ന്യൂഡല്‍ഹി:മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കോപ്പം അദ്വാനിയുടെ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് മോദി പിറന്നാള്‍ ആശംസകള്‍ അറിച്ചത്.

കൂടാതെ ട്വിറ്ററിലൂടെയും മോദി ആസംസകള്‍ നേര്‍ന്നു. പൊക്കംകൂടിയ രാഷ്ട്രീയ നേതാവ് എന്ന വിശേഷണത്തോടെയാണ് മോദി അദ്വാനിക്ക് ആശംസകളറിയിച്ചത്.

മോദിക്കും അമിത് ഷായ്ക്കും പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ള പ്രമുഖരും അദ്വാനിക്ക് പിറന്നാശംസകള്‍ നേര്‍ന്നു.

Top