പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് പരിപാടിയിലേക്ക് നിര്‍ദ്ദേശങ്ങളുമായി രാഹുല്‍ ഗാന്ധി

rahul gandhi

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത് പരിപാടിലേക്ക് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ടുള്ള ട്വീറ്റിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനുവരി 28ന് രാവിലെ 11 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന 2018-ലെ ആദ്യ മന്‍ കി ബാത്ത് പരിപാടിയിലേക്ക് ആശയങ്ങളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

രാജ്യത്തെ തൊഴിലില്ലായ്മ, ദോക് ലാമിലെ ചൈനീസ് സൈനീക സാന്നിധ്യം, ഹരിയാനയിലെ ബലാത്സംഗങ്ങള്‍ എന്നീ മൂന്ന് വിഷയങ്ങളില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നായിരുന്നു രാഹുലിന്റെ നിര്‍ദ്ദേശം.

Top