നരേന്ദ്രമോദി അരുണ്‍ ജെയ്റ്റ്‌ലിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: വിദേശ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ കുടുംബത്തെസന്ദര്‍ശിച്ചു. രാവിലെ പതിനൊന്ന് മണിയോടെ ഡല്‍ഹിയിലെ കൈലാഷ് കോളനിയിലെ ജയ്റ്റ്‌ലിയുടെ വീട്ടിലെത്തിയ പ്രധാനമന്ത്രി അരമണിക്കൂറിലേറെ നേരം കുടുംബാംഗങ്ങളുമായി ചെലവഴിച്ചു.

വിദേശപര്യടനത്തിലായതിനാല്‍ ജയ്റ്റ്‌ലിയുടെ മരണാനന്തര ചടങ്ങുകളില്‍ പ്രധാനമന്ത്രിയ്ക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ആഭ്യന്തര മന്ത്രി അമിത് ഷായും മോദിയ്ക്ക് ഒപ്പമുണ്ടായിരുന്നു.

Top