രണ്ട് ദിവസത്തെ സന്ദര്‍ശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണ കൊറിയയില്‍

ന്യൂഡല്‍ഹി: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ദക്ഷിണ കൊറിയയിലേക്ക് പുറപ്പെട്ടു.

മോദിയുടെ സന്ദര്‍ശനം ദക്ഷിണ കൊറിയയുമായുള്ള തന്ത്രപ്രധാനമായ സഹകരണം ശക്തിപ്പെടുത്താന്‍ കഴിയുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി.

മേക്കിംഗ് ഇന്ത്യ പോലുള്ള രാജ്യത്തിന്റെ പ്രധാനപ്പെട്ട സംരഭങ്ങളില്‍ ദക്ഷിണ കൊറിയ പങ്കാളിയാണെന്ന് യാത്ര തിരിക്കുമുമ്പ് മോദി പ്രസ്ഥാവനയില്‍ പറഞ്ഞിരുന്നു.

Top