സാമൂഹിക അകലത്തിന്റെ പ്രാധാന്യം വിവരിക്കാന്‍ കുട്ടികളുടെ വീഡിയോ; ഇത് മികച്ച ഉദാഹരണം

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെ പിടിച്ചുകെട്ടാന്‍ സാമൂഹ്യ അകലം പാലിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ കുട്ടികള്‍ പങ്കുവച്ച വീഡിയോ ഷെയര്‍ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ വൈറസ് മഹാമാരിയെ പ്രതിരോധിക്കാനും സുരക്ഷിതരായിരിക്കാനുമുള്ള സുപ്രധാന പാഠമാണ് ഈ കുട്ടികള്‍ കളിയിലൂടെ പറഞ്ഞുതരുന്നതെന്ന് മോദി ട്വീറ്റ് ചെയ്തു.

അടുത്തടുത്തായി കുത്തനെ നിരത്തിവെച്ചിരിക്കുന്ന ഇഷ്ടികകളെ മനുഷ്യരാണെന്ന് സങ്കല്‍പിക്കാന്‍ കുട്ടികള്‍ പറയുന്നു. ഈ മനുഷ്യരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധിക്കുകയാണെങ്കില്‍ അത് അടുത്ത ആളിലേയ്ക്കും അവിടെനിന്ന് തൊട്ടടുത്ത ആളിലേയ്ക്കും പകരുന്നു. ഇതു ചൂണ്ടിക്കാണിക്കാന്‍ ഇഷ്ടികകളില്‍ ഒന്ന് മറിച്ചിടുകയും അത് അടുത്ത ഇഷ്ടികയ്ക്കു മേല്‍ വീണ് അതിനെയും മറിച്ചിടുകയും ചെയ്യുന്നു. ഇത് തുടര്‍ച്ചയായി സംഭവിക്കുകയും ചെയ്യുന്നു.

ഇഷ്ടികകളില്‍ ഒന്ന് എടുത്തുമാറ്റുന്നതോടെ മറിഞ്ഞുവീഴുന്ന ഇഷ്ടികകളുടെ ശൃംഖല മുറിയുന്നു. ഇതുപോലെയാണ് വൈറസ് വ്യാപനത്തെ തടയേണ്ടതെന്ന് കുട്ടികള്‍ വിശദീകരിക്കുന്നു. ഈ ചങ്ങല മുറിക്കുന്നതിനായി സാമൂഹ്യ ആകലം പാലിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ വൈറസ് ഒരാളില്‍നിന്ന് മറ്റൊരാളിലേയ്‌ക്കെന്ന രീതിയില്‍ വ്യാപിക്കുമെന്നും കുട്ടികള്‍ വീഡിയോയിലൂടെ മുന്നറിയിപ്പ് നല്‍കുന്നു.

Top