PM Modi tweets birthday greetings to President Pranab Mukherjee, says he is a ‘invaluable asset’

ന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഇന്ന് എണ്‍പതാം പിറന്നാള്‍. പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രപതിക്ക് ട്വിറ്ററിലൂടെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.

ഇന്ത്യയുടെ വിലമതിക്കാനാവാത്ത സ്വത്താണ് പ്രണാബെന്ന് മോഡി പറഞ്ഞു. പ്രിയപ്പെട്ട പ്രസിഡന്റിന് ഹൃദയംനിറഞ്ഞ ആശംസകള്‍. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാര്‍ഥിക്കുന്നു.

ദീര്‍ഘനാളത്തെ പൊതുപ്രവര്‍ത്തനത്തിലൂടെ ഇന്ത്യയുടെ വിലമതിക്കാനാവാത്ത സ്വത്തായി തീര്‍ന്നിരിക്കുകയാണ് പ്രസിഡന്റ് പ്രണാബ് മുഖര്‍ജി. അദ്ദേഹത്തിന്റെ അറിവിനും ബുദ്ധിക്കും സമാനതകളില്ല. രാഷ്ട്രീയത്തില്‍ ഏവരും ബഹുമാനിക്കുന്ന വ്യക്തിത്വത്തിന് ഉടമയാണ് പ്രണാബെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

Top