ഐക്യരാഷ്ടട്ര സഭയ്ക്ക് ഇന്ത്യയുടെ വക സോളാര്‍ പാര്‍ക്ക്; ഉദ്ഘാടനം സെപ്റ്റംബര്‍ 24ന്

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് ഇന്ത്യ നിര്‍മിച്ചു നല്‍കുന്ന സൗരോര്‍ജ പാര്‍ക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.സെപ്റ്റംബര്‍ 24ന് ആണ് ‘ഗാന്ധി സോളാര്‍ പാര്‍ക്ക്’ എന്ന് പേരിട്ടിരിക്കുന്ന സൗരോര്‍ജ പാര്‍ക്കിന്റെ ഉദ്ഘാടനം നടക്കുക.

മഹാത്മാഗാന്ധിയുടെ 150-ാം ജന്‍മവാര്‍ഷിക പരിപാടികളുടെ ഭാഗമായാണ് ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടനുബന്ധിച്ച് മഹാത്മാ ഗാന്ധിയുടെ ജന്മവാര്‍ഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക യുഎന്‍ സ്റ്റാമ്പും പുറത്തിറക്കും.ന്യൂയോര്‍ക്കിലെ യു.എന്‍ കേന്ദ്ര ഓഫീസിന്റെ മേല്‍ക്കൂരയിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

Top