അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും മോദിയുമായി ഇന്ന് ചര്‍ച്ച നടത്തും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ഇന്ന് ചർച്ച നടത്തും. റഷ്യ യുക്രെയ്ൻ യുദ്ധം, കൊവിഡ് സാഹചര്യം തുടങ്ങിയ വിഷയങ്ങളാകും ഓൺലൈൻ യോഗത്തിൽ പ്രധാനമായും ചർച്ചയാകുക.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണമടക്കമുള്ള വിഷയങ്ങളും ചർച്ചയാകും. ഇരു രാജ്യങ്ങളുടെയും പ്രതിരോധ വിദേശ കാര്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് നേതാക്കളുടെ ചർച്ച. നാളെയാണ് ഇന്ത്യ അമേരിക്ക പ്രതിരോധ വിദേശകാര്യ മന്ത്രിമാരുടെ യോഗം തുടങ്ങുക

Top