പിറന്നാള്‍ ദിനത്തില്‍ അമ്മയ്‌ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച് മോദി

ഗാന്ധിനഗര്‍(ഗുജറാത്ത്): പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമ്മയെ കാണാനെത്തി. ഗാന്ധിനഗറിലെ വീട്ടില്‍ വച്ച് അമ്മ ഹീരാബെന്നിനോടൊപ്പമാണ് മോദി ഉച്ചഭക്ഷണം കഴിച്ചത്

69-ാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി തിങ്കളാഴ്ച രാത്രി തന്നെ മോദി അഹമ്മദാബാദില്‍ എത്തിയിരുന്നു. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മോദി കെവാദിയ ചിത്രശലഭോദ്യാനത്തില്‍ സന്ദര്‍ശനം നടത്തി. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെത്തിയ അദ്ദേഹം ചൊവ്വാഴ്ച രാവിലെയാണ് കെവാദിയ ചിത്രശലഭോദ്യാനത്തില്‍ സന്ദര്‍ശനം നടത്തിയത്.


നര്‍മദാ നദിയില്‍ നിര്‍മിച്ച ഏകതാ പ്രതിമയും കെവാദിയയിലെ ജംഗിള്‍ സഫാരി ടൂറിസ്റ്റ് പാര്‍ക്കും മോദി ചൊവ്വാഴ്ച രാവിലെ സന്ദര്‍ശിച്ചിരുന്നു.

പിറന്നാള്‍ ദിനത്തില്‍ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്.

Top