ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദത്തിന്റെ അടിത്തറ ശക്തവും പ്രദീപ്തവുമാണെന്ന് മോദി

ന്യൂഡല്‍ഹി: റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ പുരസ്‌കാരം സമ്മാനിച്ചതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റഷ്യയ്ക്കും പ്രസിഡന്റ് വ്‌ളാദിമിര്‍ പുഠിനുമാണ് മോദി നന്ദി അറിയിച്ചത്.

ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദത്തിന്റെ അടിത്തറ ശക്തവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രദീപ്തവുമാണെന്നും മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം പൗരന്മാര്‍ക്ക് ഗുണം ചെയ്യുമെന്നും മോദി വ്യക്തമാക്കി.

ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോദിക്ക് പരമോന്നത പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്.

പ്രധാനമന്ത്രിയായ ശേഷം മോദിക്ക് ലഭിക്കുന്ന ഏഴാമത്തെ അന്താരാഷ്ട്ര പുരസ്‌കാരമാണ് ഇത്. യുഎഇയുടെ ഉന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ‘ഓഫ് സയ്യിദ്’ അടുത്തിടെയാണ് മോദിക്ക് ലഭിച്ചത്.

Top