പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്’ വീണ്ടും; ഇന്ന് മുതല്‍ പുനരാരംഭിക്കും

ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിന്റെ സംപ്രേക്ഷണം ഇന്നുമുതല്‍ പുനരാരംഭിക്കും. നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രിയായതിനു ശേഷമുള്ള ആദ്യ മന്‍ കി ബാത്താണ് ഇന്ന് ജനങ്ങളിലേക്ക് എത്തുക.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായി കഴിഞ്ഞ ഫെബ്രുവരിയിലാണ് പരിപാടി അവസാനമായി സംപ്രേക്ഷണം ചെയ്തത്. പൊതുജനങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അയക്കാനായി ടോള്‍ ഫ്രീ നമ്പറും ഓണ്‍ലൈന്‍ സംവിധാനവും ഇത്തവണ നല്‍കിയിരുന്നു.

മന്‍ കി ബാതിന്റെ 54-ാം എപ്പിസോഡാണ് ഇന്ന് പ്രക്ഷേപണം ചെയ്യുന്നത്. എല്ലാ മാസത്തിലെയും അവസാനത്തെ ഞായറാഴ്ചയാണ് ആകാശവാണിയിലൂടെ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. 2014 ഒക്ടോബര്‍ മൂന്ന് മുതലാണ് മന്‍ കി ബാത് ആരംഭിച്ചത്.

Top