ഹോളി ആഘോഷം ; 25 ലക്ഷത്തോളം വരുന്ന സെക്യൂരിറ്റി ജീവനക്കാരുമായി പ്രധാനമന്ത്രി ഇന്ന് സംവാദം നടത്തും

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ 25 ലക്ഷത്തോളം വരുന്ന സെക്യൂരിറ്റി ജീവനക്കാരുമായി സംവാദം നടത്തും. ഹോളി ആഘോഷങ്ങളുടെ മുന്നോടിയായാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അദ്ദേഹം സെക്യൂരിറ്റി ഉദ്യോഗസ്ഥരുമായി സംവദിക്കുന്നത്.

ഇന്ന് വൈകിട്ട് 4.30ന് പ്രധാനമന്ത്രി ഏവരെയും അഭിസംബോധന ചെയ്യുമെന്ന് രാജ്യസഭ എംപി അനില്‍ ബാലുനി പറഞ്ഞു. നാളെയാണ് രാജ്യം ഹോളി ആഘോഷിക്കുന്നത്.

കഴിഞ്ഞ ദിവസം മേം ഭി ചൗക്കിദാര്‍ എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച ക്യാംപെയ്ന്‍ ട്വിറ്ററില്‍ ട്രന്റിംഗ് ആയി മാറിയിരുന്നു. ഇതിന് വലിയ രീതിയിലുള്ള പ്രതികരണം ലഭിച്ചതോടെ ട്വിറ്റര്‍ അക്കൗണ്ടിലും പേരിന് മാറ്റം വരുത്തിയിരുന്നു.

Top