കോൺഗ്രസ്, ജെഡിഎസ് തട്ടകത്തിലേക്ക് മോദി; കർണാടകയിൽ 20 റാലികൾ

ബംഗളൂരു: മെയ് പത്തിന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ 20 റാലികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും.  തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപായി പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തിയത് പാർട്ടിക്ക് പുതിയ ഊർജം നൽകിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

ഏപ്രിൽ ഒമ്പതിന് മോദി സംസ്ഥാനത്തെത്തുന്നുണ്ട്. ബന്ദിപ്പൂർ കടുവ സങ്കേതം പ്രധാനമന്ത്രി സന്ദർശിക്കും. രാജ്യത്തെ കടുവാ സംരക്ഷണ പദ്ധതിയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ച് കർണാടകയിൽ നടക്കുന്ന ത്രിദിന മെഗാപരിപാടി മോദി ഉദ്ഘാടനം ചെയ്യും. ഈ വർഷം ഇത് ഏഴാം തവണയാണ് മോദി സംസ്ഥാനത്തെത്തുന്നത്.

മോദിയുടെ പതിവ് സന്ദർശനത്തെ വിമർശിച്ച് കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയുണ്ട്. എന്നാൽ മോദിയുടെ സന്ദർശനം ഭരണവിരുദ്ധ വികാരം തടയാനായെന്നാണ്് ബിജെപി നേതാക്കളുടെ വിലയിരുത്തൽ. കൈക്കൂലി കേസിൽ ബിജെപി എംഎൽഎ അറസ്റ്റിലായത് പാർട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. ഇതേ തുടർന്ന് അമിത് ഷായുടെ ദാവൻഗരെ ജില്ലയിലെ റാലി മാറ്റി. കോൺഗ്രസ്- ജെഡിഎസ് ശക്തികേന്ദ്രങ്ങളിലാകും മോദിയുടെ റാലികൾ നടത്തുകയെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

Top