മമത പക വീട്ടുകയാണ് , ജനങ്ങള്‍ തന്നെ അവരെ പുറത്താക്കും ;ആഞ്ഞടിച്ച് നരേന്ദ്രമോദി

കോല്‍ക്കത്ത: കോല്‍ക്കത്തയില്‍ അമിത് ഷായുടെ റാലിക്കെതിരെ നടന്ന അക്രമങ്ങള്‍ മമത ബാനര്‍ജി പക വീട്ടിയതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പക വീട്ടുമെന്ന് രണ്ട് ദിവസം മുമ്പ് മമത പരസ്യമായി പറഞ്ഞതാണ്. 24 മണിക്കൂറിനുള്ളില്‍ മമത ആ അജണ്ട നിറവേറ്റി. അമിത് ഷായുടെ റാലി ആക്രമിക്കപ്പെട്ടുവെന്നും മോദി പറഞ്ഞു.

മമതയ്ക്ക് സ്വന്തം നിഴലിനെപ്പോലും പേടിയാണ്. മമതയെ പുറത്താക്കാന്‍ പുറത്ത് നിന്ന് ആരെയും കൊണ്ടുവരേണ്ട കാര്യമില്ല. ജനങ്ങള്‍ തന്നെ മമതയെ പുറത്താക്കുമെന്നും മോദി പറഞ്ഞു. ലോക്‌സഭയില്‍ മൂന്നുറിലധികം സീറ്റുകള്‍ നേടാന്‍ ബംഗാള്‍ ബിജെപിയെ സഹായിക്കുമെന്നും മോദി വ്യക്തമാക്കി.

ബംഗാളില്‍ തെരഞ്ഞെടുപ്പിനെ ആക്രമണമുണ്ടാകുമെന്ന് ഒരു വര്‍ഷം മുമ്പേ താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലും ബംഗാളില്‍ ആക്രമണമുണ്ടായി. ആറ് ഘട്ടങ്ങളിലും ബംഗാളില്‍ വ്യാപക അക്രമം നടന്നു. നേരത്തെ നടന്ന ആക്രമണങ്ങള്‍ക്ക് മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്നും മോദി കുറ്റപ്പെടുത്തി.

നാല് മാസം മുമ്പ് ഹെലികോപ്ടര്‍ ഇറങ്ങാന്‍ അനുമതി നല്‍കിയില്ല. ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തന്റെ ഫോണ്‍ കാള്‍ അറ്റന്റ് ചെയ്തില്ലന്നും ബംഗാള്‍ സര്‍ക്കാറും ജനങ്ങളുമാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നതെന്നും മോദി വ്യക്തമാക്കി.

Top