കലാഭവന്‍ മണി നാടിന്റെ കാലാകാരന്‍; അദ്ദേഹത്തെ അഭിനമാനത്തോടെ ഓര്‍ക്കുന്നു: മോദി

തൃശൂര്‍: തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് വച്ച് നടത്തിയ പ്രസംഗത്തില്‍ കേരളത്തിന്റെ പ്രിയ സിനിമാ താരങ്ങളെയും സാംസ്‌കാരിക നായകരെയും പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിലാണ് പ്രധാനമന്ത്രി സിനിമാ താരം കലാഭവന്‍ മണി, കമലാ സുരയ്യ അടക്കമുള്ള കേരളത്തിന്റെ സംസ്‌കാരിക പ്രമുഖരെ പരാമര്‍ശിച്ചത്.

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ എത്താന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നു പറഞ്ഞ മോദി തൃശ്ശൂര്‍ നാടിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴാണ് മോദി കലാഭവന്‍ മണിയേയും ഓര്‍ത്തെടുത്തത്. ‘ഈ നാടിന്റെ കലാകാരന്‍ കലാഭവന്‍ മണിയെ ഞാന്‍ അഭിമാനത്തോടെ ഓര്‍ക്കുകയാണ്. മലയാള ചലച്ചിത്ര മേഖലയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള നാടാണിത്. ഈ സമയം ഞാന്‍ ബഹൂദൂറിനെയും ഓര്‍ക്കുകയാണ്’. മോദി പറഞ്ഞു.

തൃശ്ശൂര്‍ പൂരവും, ഗുരുവായൂര്‍ ക്ഷേത്രവും അടക്കം ലോകഭൂപടത്തില്‍ ഇടം നേടിയ നാടാണിത്. മഹാന്മാരായ സാഹിത്യകാരന്‍മാര്‍ക്ക് ജന്മം നല്‍കിയ നാടാണ് തൃശൂര്‍. ബാലാമണിയമ്മ, കമല സുരയ്യ, സുകുമാര്‍ അഴീക്കോട്, എന്‍.വി കൃഷ്ണവാര്യര്‍, വി.കെ.എന്‍, ലീലവതി ഉള്‍പ്പെടെയുള്ള പ്രതിഭകളുടെ മണ്ണാണിതെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.

Top