കോവിഡ് പ്രതിരോധം; ഏഴ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ കാലയളവില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏഴ് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് പ്രധാനമന്ത്രി.കോവിഡിനെ പ്രതിരോധിക്കുന്നതിനായി മേയ് 3വരെ ലോക്ഡൗണ്‍ നീട്ടിയതായി അറിയിച്ചു കൊണ്ടുള്ള സന്ദേശത്തിലായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം.

പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

1. മുതിര്‍ന്നവരുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കുക
.
2. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക.

3. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക.

4. ദരിദ്രരെ സഹായിക്കുക.

5. ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്യുക.

6. തൊഴിലാളികളെ സഹായിക്കുക, സ്ഥാപനങ്ങള്‍ ജീവനക്കാരെ പിരിച്ചുവിടരുത്.

7. കോവിഡിനെതിരെ പോരാട്ടം നടത്തുന്ന എല്ലാവരെയും ബഹുമാനിക്കുക.

രാജ്യത്ത് മെയ് 3 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയത്. നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ തുടരും. മാര്‍ച്ച് 24-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് വീണ്ടും പത്തൊമ്പത് ദിവസത്തേയ്ക്ക് കൂടി ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.

Top