പ്രധാനമന്ത്രി നിരന്തരം നെഹ്‌റു കുടുംബത്തെ ആക്ഷേപിക്കുന്നു : ശരത് പവാര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം നെഹ്‌റു കുടുംബത്തെ ആക്ഷേപിക്കുന്നുവെന്ന് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അധ്യക്ഷന്‍ ശരത് പവാര്‍. എന്നാല്‍ രാജ്യത്തിനുവേണ്ടിയുള്ള നെഹ്‌റു കുടുംബത്തിന്റെ ത്യാഗങ്ങള്‍ മോദി തീര്‍ച്ചയായും അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ റാലിയിലും മോദി പറയുന്നു, ഒരു കുടുംബം ഈ രാജ്യം ഭരിച്ചതായി. എന്നാല്‍ ഈ കുടുംബം രാജ്യത്തിനായി നിരവധി ത്യാഗങ്ങള്‍ ചെയ്തുവെന്നും ജവഹര്‍ലാല്‍ നെഹ്‌റു പല തവണ ജയില്‍ ശിക്ഷ അനുഭവിച്ചുവെന്നും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടുവെന്നും പവാര്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ വികസനെത്തെ സംബന്ധിച്ച് താങ്കള്‍ ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ എത്രത്തോളം ഇത് സാക്ഷാത്കരിക്കാന്‍ സാധിച്ചുവെന്ന് താങ്കള്‍ പറയുന്നില്ല. നിങ്ങള്‍ ഒരു കുടുംബത്തെ കുറിച്ച് മാത്രമാണ് പറയുന്നതെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

Top