”അതിമനോഹരം”; ബോളിവുഡ് നടി ഗുല്‍ പനാഗിന്റെ ട്വീറ്റിന് മറുപടിയുമായി മോദി

ന്യൂഡല്‍ഹി: ബോളിവുഡ് നടി ഗുല്‍ പനാഗിന്റെ ട്വീറ്റിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുല്‍ പനാഗിന്റെ ഒന്നര വയസ്സുള്ള മകന്‍ ഒരു മാഗസിന്റെ മുഖ ചിത്രമായി നല്‍കിയിരിക്കുന്ന മോദിയുടെ ചിത്രം തിരിച്ചറിയുന്ന വീഡിയോ ആണ് അവര്‍ ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രിയെ ടാഗ് ചെയ്തായിരുന്നു ട്വീറ്റ്.

മാഗസീനിലെ മോദിയുടെ മുഖചിത്രം കാണിച്ച് ഒന്നര വയസ്സുള്ള മകനോട് ഇതാരാണെന്ന് ചോദിക്കുന്ന പനാഗിനോട് മകന്‍ മോദി എന്ന് മറുപടി നല്‍കുമ്പോള്‍ തിരുത്തി മോദി ജി എന്ന് കുഞ്ഞിന് പറഞ്ഞുകൊടുക്കുകയും അത് കുഞ്ഞ് ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോള്‍ നിഹാല്‍ മാഗസിനിലും പത്രത്തിലും കാണുന്ന മോദിജിയുടെ ചിത്രം തിരിച്ചറിയുന്നുണ്ടെന്ന് ഗുല്‍ പനാഗ് ട്വീറ്റില്‍ കുറിച്ചു. 70,000 തവണ ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു. ”അതിമനോഹരമാണ്” എന്നായിരുന്നു മോദിയുടെ പ്രതികരണം. ”എന്റെ സന്ദേശം കുഞ്ഞ് നിഹാലിനോടുകൂടി പങ്കുവയ്ക്കൂ” എന്നും ആശംസകള്‍ നേര്‍ന്ന് മോദി കുറിച്ചു.

Top