ദുഃഖ വെള്ളി ദിനത്തില്‍ ക്രിസ്തുവിന്റെ ധൈര്യവും നീതിബോധവും ഓര്‍മപ്പെടുത്തി: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോകം മുഴുവന്‍ വ്യാപിച്ച് നിയന്ത്രണാധീതമായി പടരുന്ന കൊറോണ വൈറസ് എന്ന മഹാമാരിയ്ക്കിടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മകള്‍ പുതുക്കി ക്രൈസ്തവ സമൂഹം ഇന്ന് ദുഃഖ വെള്ളി ആചരിക്കുകയാണ്. ഈ അവസരത്തില്‍ മറ്റുള്ളവരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമര്‍പ്പിച്ച യേശുക്രിസ്തുവിനെ അനുസ്മരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘കര്‍ത്താവായ ക്രിസ്തു തന്റെ ജീവിതം മറ്റുള്ളവരെ സേവിക്കുന്നതിനായി നീക്കിവച്ചു. അദ്ദേഹത്തിന്റെ ധൈര്യവും നീതിയും വേറിട്ടുനില്‍ക്കുന്നു, അതുപോലെ തന്നെ അദ്ദേഹത്തിന്റെ നീതിബോധവും. ഈ ദുഃഖ വെള്ളിയാഴ്ച, കര്‍ത്താവായ ക്രിസ്തുവിനെയും സത്യത്തോടും സേവനത്തോടും നീതിയോടും ഉള്ള പ്രതിബദ്ധത ഞങ്ങള്‍ ഓര്‍ക്കുന്നു,’ പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

Top