ലഡാക്ക് സന്ദര്‍ശനം; നിമുവില്‍ സിന്ധു ദര്‍ശന്‍ പൂജ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ലഡാക്കിലെ നിമുവില്‍ സിന്ധു ദര്‍ശന്‍ പൂജ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ചത്തെ സന്ദര്‍ശനത്തിനിടെയായിരുന്നു ഇത്.

എല്ലാവര്‍ഷവും ജൂണില്‍ പൂര്‍ണ ചന്ദ്രനെ കാണുന്ന ദിവസത്തോടനുബന്ധിച്ച് മൂന്നു ദിവസമാണ് സിന്ധുദര്‍ശന്‍ ആഘോഷം നടത്തുന്നത്.

ഇന്നലത്തെ മോദിയുടെ ലഡാക്ക് സന്ദര്‍ശനം തികച്ചും അപ്രതിക്ഷ്യമായിരുന്നു. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത്, കരസേന മേധാവി എം.എം. നരവണെ എന്നിവര്‍ക്കൊപ്പമാണ് മോദി ഇന്നലെ ലഡാക്കില്‍ എത്തിയത്.

ലേയിലെ കുഷോക് ബകുള റിംപോചെ വിമാനത്താവളത്തിലെത്തിയ മോദി നിമുവിലെ 14 കോര്‍പ്സ് ഹെഡ്ക്വാര്‍ഡട്ടേഴ്സിലേക്കാണ് ആദ്യമെത്തിയത്. ഇവിടെ വെച്ച് ലഡാക്കിലെ സ്ഥിതിഗതികള്‍ കോര്‍പ്സ് കമാന്‍ഡര്‍ ലെഫ്. ജനറല്‍ ഹരിന്ദര്‍ സിങ് വിശദീകരിച്ചു. അതിര്‍ത്തിയിലെ സൈനിക വിന്യാസവും ചൈനയുമായുള്ള സൈനിക ചര്‍ച്ചകളുടെ പുരോഗതിയും പ്രധാനമന്ത്രി വിലയിരുത്തി. തുടര്‍ന്ന് സൈനികരെ അഭിസംബോധന ചെയ്യുകയും സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കുകയും ചെയ്തു.

കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ 20ഇന്ത്യന്‍ സൈനികരാണ് വീരമൃതൃ വരിച്ചത്. ഇതേത്തുടര്‍ന്ന് അതിര്‍ത്തിയില്‍ യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലായിരുന്നു ലേയില്‍ മോദി സന്ദര്‍ശനം നടത്തിയത്.

Top