PM Modi one of top 10 world leaders: Venkaiah Naidu

ഹൈദരാബാദ്: പത്തു ലോകനേതാക്കന്മാരില്‍ ഒരാളായി നരേന്ദ്രമോദി മാറിയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യനായിഡു.

ഇന്ന് ഇന്ത്യ ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്നുണ്ട്. രാജ്യങ്ങള്‍ക്ക് പിറകേ രാജ്യങ്ങള്‍ പ്രധാനമന്ത്രിക്ക് ക്ഷണം നല്‍കുകയാണ്. ലോകത്തെ ഉയര്‍ന്ന പത്തു നേതാക്കളില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും സമീപനങ്ങളുമാണ് മുന്‍നിരയിലുള്ള പത്തു നേതാക്കളിലൊരാളായി മോദിയെ ഉയര്‍ത്തിയത്. അദ്ദേഹം രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് എല്ലാവരും അംഗീകരിക്കേണ്ടതാണെന്നും നായിഡു പറഞ്ഞു.

ബ്രിക്ക്‌സ് ബാങ്കില്‍ ഇന്ത്യയ്ക്ക് ചെയര്‍മാന്‍സ്ഥാനം ലഭിച്ചതും യു.എന്‍ ലോക യോഗദിനം പ്രഖ്യാപിച്ചതുമൊക്കെ മോദിയുടെ നിര്‍ദ്ദേശങ്ങള്‍ ലോകം ശ്രദ്ധിച്ചതിന് ഉദാഹരണങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

മോദിയുടെ വിദേശനയം രാജ്യത്തിന്റെ വികസനത്തിനു വേണ്ടിയാണ്. മന്‍മോഹന്‍ സിംഗ് 75 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി. എന്നിട്ട് എന്തു നേട്ടമുണ്ടായി? സിംഗ് ഉച്ചകോടികളില്‍ പങ്കെടുക്കാന്‍ നടത്തിയ യാത്രകളെക്കാള്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് മോദി വിദേശത്ത് പോയത്. മോദിക്ക് കീഴിലുള്ള എന്‍.ഡി.എ രാജ്യത്തിന്റെ വിദേശനയത്തിന് വ്യക്തമായ ദിശയും ലക്ഷ്യവും ഉണ്ടാക്കിയെന്നും മോദിയുടെ വിദേശയാത്രകളെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ പ്രസ്താവനകള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

Top