PM Modi must campaign to free PoK: Baba Ramdev

baba ramdev

ന്യൂഡല്‍ഹി: പാക് അധീന കാശ്മീര്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിക്കണമെന്ന് യോഗ ഗുരു ബാബ രാംദേവ്.

കാശ്മീര്‍ തിരിച്ചുപിടിക്കാന്‍ ഇന്ത്യ അടിയന്തര നടപടികള്‍ സ്വീകരിക്കാനുള്ള സമയമാണിത്. കാശ്മീരിനെ മോചിപ്പിക്കാനുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ മോദി തുടങ്ങണമെന്നും രാംദേവ് ആവശ്യപ്പെട്ടു.

എന്തുവില കൊടുത്തും കാശ്മീരിനെ പിടിച്ചടക്കുമെന്ന് പറയാന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ധൈര്യമില്ല. നമ്മുടെ കുട്ടികള്‍ കാശ്മീര്‍ കാണുന്നത് മാപ്പുകളില്‍ മാത്രമാണ്. എന്നാല്‍ പാക്കിസ്ഥാന്‍ അതു തട്ടിയെടുത്തു കഴിഞ്ഞു. ദുര്‍ബലമായ രാജ്യം വലിയൊരു രാജ്യത്തിന്റെ പ്രദേശങ്ങള്‍ പിടിച്ചടക്കുമ്പോള്‍ മൗനമായി ഇരിക്കാന്‍ സാധിക്കില്ലെന്നും രാംദേവ് പറഞ്ഞു.

പാക്കിസ്ഥാന്റെ മണ്ണിലിരുന്ന് ഇന്ത്യയെ ലക്ഷ്യമിടുന്ന ഭീകര സംഘടകളെ തകര്‍ക്കാനുള്ള ശക്തമായ നീക്കങ്ങളും പ്രധാനമന്ത്രി നടത്തണമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

Top