പി.എം നരേന്ദ്ര മോദിയില്‍ മോദിയായി വിവേക് ഒബ്‌റോയി എത്തുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ പ്രമേയമായുള്ള പിഎം നരേന്ദ്ര മോദിയില്‍ വിവേക് ഒബ്‌റോയി പ്രധാനമന്ത്രി നേരേന്ദ്ര മോദിയായി വേഷമിടുന്നു.

ദേശിയ അധ്യക്ഷന്‍ അമിത് ഷായുടെ വേഷത്തില്‍ മനോജ് ജോഷി എത്തുന്നു. അമിത് ഷാ ആയി വേഷമിടുന്നതില്‍ താന്‍ സന്തോഷവാനാണന്ന് മനോജ് വ്യക്തമാക്കി. ‘ അമിത് ഷായുടെ വേഷം അഭിനയിക്കാന്‍ സാധിച്ചതില്‍ വളരെ അധികം സന്തോഷമുണ്ട്. സന്ദീപ് സിങ് എന്നെ വിളിച്ച് ചിത്രത്തെ പറ്റി സംസാരിച്ചപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെയാണ് ഞാന്‍ തയാറാണെന്ന് പറഞ്ഞത്. ഞാന്‍ ചെയ്യുന്നതില്‍ ഏറ്റവും നല്ല കഥാപാത്രമാണിതെന്നും ജോഷി വ്യക്തമാക്കി.’ ചിത്രത്തില്‍ യശോദ ബെന്നായി വേഷമിടുന്നത് പ്രശസ്ത ടിവി സീരിയല്‍ താരം ബര്‍ക്ക ബിഷ്ട് ആണ്.

മേരിക്കോം, സരബ്ജിത്, ഭൂമി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഒമങ്ക് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിവേക് ഒബ്‌റോയിയുടെ പിതാവും നിര്‍മാതാവുമായ സുരേഷ് ഒബ്‌റോയിയും സന്ദീപ് സിങും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

23 ഭാഷകളിലായി ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

Top