PM Modi most followed world leader on Instagram

ന്യൂഡല്‍ഹി ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ലോകത്തെ ഒന്നാമത്തെ രാഷ്ട്രനേതാവായി പ്രധാനമന്ത്രി നരേന്ദ്രമോദി.

യുസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്നിലാക്കിയാണ് മോദി ഒന്നാമതെത്തിയത്. 6.9 മില്യണ്‍ ഫോളോവേഴ്‌സാണ് മോദിക്കുള്ളത്. ഇതുവരെ 101 ഫോട്ടോകളാണ് മോദി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

രണ്ടും മൂന്നും സ്ഥാനങ്ങളില്‍ 6.3 മില്യണ്‍ ഫോളോവേഴ്‌സുള്ള ട്രംപും 3.7 മില്യണ്‍ ഫോളോവേഴ്‌സുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമാണ്. ലോകത്താകമാനം 305 രാഷ്ട്രതലവന്‍മാരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് കണക്കിനെടുത്തിരുന്നത്.

Top