രാജ്യത്തിന്റെ അഭിമാനം; പി.വി.സിന്ധുവിനെ അഭനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ യശ്ശസ് ഉയര്‍ത്തിയ പി.വി.സിന്ധുവിനെ അഭനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ അഭിമാനമാണ് സിന്ധുവെന്നും ഒരു സ്വര്‍ണവും ഒരുപാട് യശ്ശസും ഇന്ത്യയിലേക്ക് കൊണ്ടുവന്ന ചാമ്പ്യനാണ് അവരെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.കോച്ച് ഗോപീചന്ദിനൊപ്പമാണ് സിന്ധു പ്രധാനമന്ത്രിയെ കാണാനെത്തിയത്.

നേരത്തെ, ഇരുവരും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിനെയും സന്ദര്‍ശിച്ചിരുന്നു. അഭിനന്ദനങ്ങള്‍ അറിയിച്ച റിജിജുവും സിന്ധു ഇന്ത്യയുടെ അഭിമാനമാണെന്നു പറഞ്ഞിരുന്നു. രാജ്യത്തിനായി കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സിന്ധുവിന് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചിരുന്നു.

Top